Saturday, June 17, 2006

ഭാര്യയ്കൊരു Birthday സമ്മാനം

അവളുടെ ജന്മദിനത്തിനു ഇനി അധികം നാളില്ല. എന്ത്‌ സമ്മാനമാ ഈ തവണ കൊടുക്ക? പൂവും ബൊക്കയും കാര്‍ഡും ഒക്കെ ഏതു പൊലിസുകാരനും കൊടുക്കണതല്ലെ? ഈ പ്രാവശ്യം എന്തേലും different ആയി ചെയ്യണം..

ഞാന്‍ ആലോചന തുടങ്ങി. ഒരു പാട്ട്‌ മുഴുവനായി പഠിച്ച്‌ പാടി കേള്‍പ്പിചാല്ലൊ? പാട്ട്‌ ഇഷ്ടമായതു കൊണ്ടാവും എനിക്കങ്ങനെ തോന്നീത്‌. പക്ഷെ അത്‌ ഇത്തിരി റിസ്ക്‌ അല്ലെ? എന്നാലും നല്ലൊരു ദിവസായിട്ട്‌ ഈ ശിക്ഷ കൊടുക്കണൊ?
എന്റെ പാട്ട്‌ എന്റെ ഭാര്യ അല്ലാതെ വേറെ ആരാ കേള്‍ക്ക? പാട്ട്‌ ഇത്തിരി ബോറായാലും അതിന്റെ പിന്നില്ലെ effort അവള്‍ അംഗീകരിക്കും എനിക്ക്‌ ഉറപ്പായിരുന്നു. ഞാന്‍ അതുതന്നെ തീരുമാനിച്ചു.

മലയാളം വേണ്ട...ഇംഗ്ലീഷ്‌ ആകാം..ഒരു ഇംഗ്ലീഷ്‌ പാട്ട്‌ ഫുള്ളായി പഠിച്ച്‌ പാടാന്നുള്ളത്‌ എന്റെ വളരെ കാലായുള്ള ആശ്യാ..എന്തായാലും ഭാര്യ തന്നെ ആദ്യത്തെ ഇര. പാട്ട്‌ സെലക്ട്‌ ചെയ്തു. Richar Marx ന്റെ "Wherever you go, whatever you do ..". എന്തായാലും അകന്നു കഴിയല്ലെ..ആ പാട്ടു ideal to the situation um ആണ്‌. എന്റെ കമ്പ്യൂട്ടര്‍ ഇല്‍ ആ MP3 ഉണ്ടായിരുന്നു..ഒരു പത്തു തവണ പാട്ടിന്റെ കൂടെ ഞാനും പാടി നോക്കി, ശരിയായി വരുണ്ട്‌.. ഒരു 5,6 തവണ കൂടി കൂടെ പാടി . OK .. Perfect. ഇതു കലക്കും. ഞാന്‍ ഉറപ്പിച്ചു..

എന്തായാലും Birthday kku MSN Messenger ഇല്‍ കൂടി പാടുംബൊ ഒറ്റക്കു പാടണ്ടെ? കമ്പ്യൂട്ടര്‍ ഇല്‍ പാട്ട്‌ വെക്കാന്‍ പറ്റീല്ലല്ലൊ.. അതുകൊണ്ട്‌ ഒന്നു ഒറ്റയ്കു പാടി നോക്കാം നു വച്ചു. ആദ്യത്തെ 4,5 വരികള്‍ പാടി, പിന്നെ ഒന്നും ആലോചിച്ചില്ലാ.. ആ idea drop ചെയ്തു. നമ്മുക്കു വല്ല മണി ചേട്ടന്റെ 'ചാലക്കുടി ചന്തക്ക്‌ പോകുന്‍പോ..' ഒക്കെയെ പറ്റുള്ളൂ.. ഒറ്റയ്കു പാടി നോക്കാന്‍ തോന്നിപ്പിച്ച ദൈവത്തിനു നന്ദി. അല്ലെങ്കില്‍ ഞാന്‍ 'മാനസ മൈനെ വരൂ...' പാടി വല്ല സാന്റ മോണിക്ക കടപ്പുറത്ത്‌ അലഞ്ഞു നടക്കെണ്ടി വന്നേനെ..എന്തായാലും ഈ തവണ ദൈവം രക്ഷിച്ചു.

ഇനീം കുറച്ചു ദിവസങ്ങള്‍ കൂടി ഉണ്ടല്ലൊ.. വേറെ എന്തെലും idea നോക്കാം.. ഞാന്‍ ഒന്നുക്കൂടി ആലൊചിക്കട്ടെ...

36 Comments:

At 3:10 AM, Blogger വക്കാരിമഷ്‌ടാ said...

ഹല്ലോ, ഹതഭാഗ്യന്‍ ചാലക്കുടിക്കാരാ, അക്കരെസുരഭിയില്‍ കണിച്ചായ കുടിക്കാറുണ്ടോ?

സംഗതി കൊള്ളാമല്ലോ. എന്തായാലും ഒന്ന് പാടിനോക്കിയത് നന്നായി. എനിക്ക് ഇഷ്ടപ്പെട്ട എത്ര പാട്ടാണെന്നറിയാമോ, ഞാന്‍ തന്നെ പാടി ഞാന്‍ തന്നെ കേട്ട് ഞാന്‍ തന്നെ വേറുത്തത്. അതുകൊണ്ട് പാട്ട് പാടി റിക്കാര്‍ഡ് ചെയ്യുന്ന പരിപാടി നിര്‍ത്തി.

ഗൂഗിള്‍ പഞ്ചായത്തിലൊക്കെ ചേര്‍ന്നോ. ഇല്ലെങ്കില്‍ പറയണേ. എങ്കിലേ മിക്കവരും അറിയൂ-ഇങ്ങിനെയൊരാളുണ്ടെന്ന്.

അപ്പോള്‍ വെലക്കം, വെലക്കം.

 
At 3:22 AM, Blogger വക്കാരിമഷ്‌ടാ said...

വ്വോ... കമന്റടിച്ചത് പഞ്ചായത്തില്‍ വന്നു. പിന്നെയിനിയെന്തുവേണം... തുടങ്ങട്ടങ്ങിനെ തുടങ്ങട്ടെ.

 
At 3:25 AM, Blogger Reshma said...

സാന്റ മോനിക്ക കടാപ്പുറംകാര് രക്ഷപ്പെട്ടെന്ന് പറഞ്ഞാ മതീല്ലേ? സ്വാഗതം:)

 
At 3:28 AM, Blogger kumar © said...

ഭാര്യയുടെ ബര്‍ത്ത് ഡേ മിക്കപ്പോഴും ബിലേറ്റട് ആയി സെലബ്രേറ്റ് ചെയ്യുന്ന ഒരു ഭര്‍ത്താവിന്റെ വക ഒരു ബിലേറ്റടാകാത്ത സ്വാഗതം.

 
At 3:29 AM, Blogger ദേവന്‍ said...

സ്വാഗതം ചുള്ളാ. :)

 
At 3:43 AM, Blogger വിശാല മനസ്കന്‍ said...

ചാലക്കുടിക്കാരന്‍ ചങ്ങാതീ...
ബൂലോഗത്തിലേക്ക് സ്വാഗതം.

അക്കരയും സുരഭിയും കണിച്ചായീസും (പേര്‍ ഇപ്പോ മാറി) ഉള്ളതുകൊണ്ട്, ഒരു കാലത്ത് പകല്‍ കൊടകരക്കാരനും രാത്രി‌ ചാലക്കുടിക്കാരനുമായിരുന്നു.

ലൂസിയേലെ ബീഫ് ഫ്രൈ, സുരഭീടെ മുന്നിലെ തട്ടുകടകള്‍, തറ ടിക്കറ്റ് കൊടുത്തിരുന്ന ഗുഹ, ടൌണ്‍ അമ്പിന്റന്ന്‍ മാര്‍ക്കറ്റില്‍ വച്ചുള്ള ഗാനമേളകള്‍, മണീടെ മിമിക്രി..എത്രയെത്ര നൊവോള്‍ജിക് ഓര്‍മ്മകള്‍.!

*അക്കര ആദ്യം പറഞ്ഞത് ശ്രദ്ധിച്ചുവല്ലോ?

 
At 3:59 AM, Blogger വക്കാരിമഷ്‌ടാ said...

അപ്പോ കണിച്ചായീസിന്റെ പേരു മാറിയോ? അനിയത്തിപ്രാവും കാതല്‍ കോട്ടയും അങ്ങിനത്തെ എത്രയെത്ര പടങ്ങളാ കണിച്ചായീസില്‍ കണ്ടത്. ഇന്ത്യന്‍ കണ്ടത് അക്കരേന്നും ഇരുവര്‍ കണ്ടത് സുരഭീന്നും...

വോവാള്‍ജിയ........

 
At 4:02 AM, Blogger സങ്കുചിത മനസ്കന്‍ said...

വിശാലേട്ടാ,
അത്‌ അന്ത കാലം. അക്കരെ ആദ്യം പറയുന്നത്‌. ഇപ്പോ അതൊക്കെ പോയില്ലേ. അക്കരെ റിലീസിംഗ്‌ സെന്റര്‍ ആണ്‌.

ഈ ചാലക്കുടി ചുള്ളന്‍ ചാലക്കുടിയില്‍ എവിടെയാണാവോ?

ഏതു കള്ളുഷാപ്പിന്റെ അടുത്താ? വെട്ടുകടവ്‌? മാര്‍ക്കറ്റ്‌? കെ.എസ്‌. ആര്‍. ടി സിക്കടുത്ത ഊണ്‌ സ്പെഷല്‍?

ഒന്ന് പറയിഷ്ടാ.....

 
At 4:20 AM, Blogger വിശാല മനസ്കന്‍ said...

അപ്പോള്‍ ചാലക്കുടിയിലെ പുത്തന്‍ തലമുറയുടെ കാര്യം കഷ്ടായല്ലോ! ചിലങ്കയുടേയും ഗിരിജയുടേയും സ്ഥിതി എന്താണാവോ ഈശ്വരാ..?

അക്കരയുടെ മുതലാളി പണ്ട് ഓരോ ചട ഇംഗ്ലീഷ് പടം കൊണ്ടുവന്ന് മലയാളം പേരിട്ട് ഓടിച്ച് കാശുണ്ടാക്കിയിരുന്നു.

‘നീ അവിടെക്കിടക്ക് ഞാനിപ്പോ വരാം’ എന്ന മലയാളം പേരുള്ള ഒരു ഇംഗ്ലീഷ് പടം അവിടെ കളിച്ചിരുന്നുത്രേ!

 
At 4:51 AM, Blogger സാക്ഷി said...

സ്വാഗതം ചലക്കുടിക്കാരാ.

 
At 4:58 AM, Blogger തണുപ്പന്‍ said...

സ്വാഗതം! വരട്ടെ ഇങ്ങനെ ചാലക്കുടിക്കാരന്‍. ബിലേറ്റടായെങ്കിലും ഒന്ന് ബര്‍ത്ത് ഡേ വിഷ് ചെയ്യാന്‍ ഒരു ഭാര്യയില്ലാത്ത പാവം തണുപ്പന്‍.

 
At 5:20 AM, Blogger കലേഷ്‌ കുമാര്‍ said...

സുസ്വാഗതം ചുള്ളാ!
ആ പാട്ട് ഒരു ഒന്നര പാട്ടാ! ധൈര്യമാ‍യി കാച്ചിക്കോ!
റിച്ചാര്‍ഡ് മാക്സിന്റെ ഈ പാട്ട് ഒരു ക്യാസറ്റിന്റെ 2 ഭാഗത്തും തുടര്‍ച്ചയായി റിക്കാര്‍ഡ് ചെയ്തിട്ട് അത് വര്‍ക്കല നിന്ന് സിംഗപ്പൂരോട്ട് കൊറീയര്‍ ചെയ്താ എന്റെ അളിയന്‍ (അച്ഛന്റെ പെങ്ങടെ മകന്‍) എന്റെ ചേച്ചിയോട് (അച്ഛന്റെ ചേട്ടന്റെ മകളെ)“ഐ ലബ് യൂ“ പറഞ്ഞതും അവര് രണ്ടും ലൈനായതും കെട്ടിയതും!

 
At 5:38 AM, Blogger ചില നേരത്ത്.. said...

ചുള്ളാ..സ്വാഗതം ..

 
At 8:11 AM, Blogger Chalakudy ചുള്ളന്‍ said...

എല്ലാര്‍ക്കും എന്റെ നന്ദി..വെല്‍കം പ്രതീക്ഷിച്ചതിലും കലക്കി.. കുറെ നാള്‍ വൈകിയാണെങ്കിലും നിങ്ങളുടെ കൂട്ടത്തില്‍ കേറി പറ്റില്ലൊ..ഇനി നമുക്കു തകര്‍ക്കാം..

പിന്നെ നമ്മുടെ ഭൂമി ഉറുണ്ടതയൊണ്ടും കറങ്ങികൊണ്ടിരിക്കുന്നൊണ്ടും നിങ്ങള്‍ മിക്കവരുടെം പകല്‍ എനിക്കു രാത്രി ആണു്‌. അതുകൊണ്ടു്‌ മറുപടികള്‍ ഇതിരി വൈകാന്‍ സാധ്യത ഉണ്ട്‌. കുഴപ്പമില്ലാല്ലോ..

 
At 8:30 AM, Blogger Chalakudy ചുള്ളന്‍ said...

പിന്നെ മീശ പിരിച്ച്‌ നില്‍ക്കണ കൊടകരക്കാരനാണ്‌ ഈ മലയാളം ബ്ലൊഗ്‌ പരിപാടിയിലെക്കു വരാന്‍ കാരണാക്കാരന്‍..ആ blog ആണ്ണു ഞാന്‍ ആദ്യായി കണ്ട മലയാളം blog. പിന്നെ അതിലെ comments ഉം വെരെ പലരുടെം blogs um വായിചപ്പൊ എന്തായാലും ഒന്നു കേറണം നു ഉറച്ചു. പിന്നെ പെരിങ്ങൊടന്‍ അവര്‍കള്‍ മലയാളം എഴുതാനും കാണാനും ഉള്ള Tips തന്നു. അങ്ങനെ ഞാനും എത്തിപെട്ടു.

പിന്നെ ചാലക്കുടിയില്‍ അക്കരയുടെ കിഴക്കു വശത്തേക്കു 10 മിനുറ്റ്‌ നടന്നാല്‍ എന്റെ വീടായി. പള്ളിയുടെ പിന്‍ വശത്തായി വെട്ടുകടവില്‍ പോണ റോഡില്‍ ആണു്‌.

കണിച്ചായീസ്‌ ഇപ്പൊ ഐനിക്കല്‍ മൂവീസ്‌ ആണു്‌. ലുസിയ പൂട്ടി പൊയി, വിശാലന്‍ സ്തലം വിട്ടോണ്ടാണ്ണ്‍ന്നു തോന്നുന്നു. :)

 
At 8:58 AM, Blogger ബിന്ദു said...

സ്വാഗതം ചുള്ളാ.. :)

ഇതിപ്പോ എന്റെ മോളെ പോലെ ഞാന്‍ ജമ്പിക്കൊണ്ടിരുന്നപ്പോള്‍, ഞാന്‍ റണ്ണിക്കൊണ്ടിരുന്നപ്പോള്‍ എന്നു പറയുന്ന ടീം ആണല്ലേ? ;)

 
At 9:07 AM, Blogger സു | Su said...

സ്വാഗതം :)

 
At 9:30 AM, Blogger Adithyan said...

ചുള്ളന്‍സിനൊരു ചുള്ളന്‍സ്വാഗതം...

 
At 9:37 AM, Blogger Adithyan said...

പാലായുടെ ‘ന്യൂ’ ആണല്ലെ ചാലക്കുടിയുടെ ‘അക്കരെ’... ;_)

 
At 12:00 PM, Blogger Chalakudy ചുള്ളന്‍ said...

ബിന്ദു.. ഇത്തവണത്തേക്ക്‌ ക്ഷമി... ഒരു തുടക്കകാരന്റെ പരിചയക്കുറവാണെന്നു കരുതി വിട്ടുകളാ.. ഇനി എഴുതുമ്പോ point (ബിന്ദു) നെ പോലെ ശുദ്ധ മലയാളം എഴുതാംട്ടൊ.. :)

 
At 12:08 PM, Blogger Chalakudy ചുള്ളന്‍ said...

പേരില്‍ 'സങ്കുചിതന്‍' ആണ്ണേലും കള്ള്‌ ഷാപ്പുകള്ളേ കുറിച്ചുള്ള അറിവില്‍ സങ്കുചിതന്‍ 'വിശാലന്‍' തന്നെ :) വെറുതെ അല്ല കേരളത്തിലെ കള്ള്‌ വ്യവസായം തകര്‍ന്നുകൊണ്ടിരിക്കണ്ണേ..ഈ വിശാല സങ്കുചിതന്മാരൊക്കെ ഇട്ടേച്ച്‌ പോയില്ലേ..:)

 
At 12:20 PM, Blogger ::പുല്ലൂരാൻ:: said...

chullaaa.. welcome welcome..

 
At 1:40 PM, Blogger Kuttyedathi said...

പോരട്ടെ പോരട്ടെ ചാലക്കുടിക്കാരാ. എന്തായാലും ഭാര്യ കേട്ടു പേടിക്കുന്നതിനു മുന്‍പാ സമ്മാനം വേണ്ടെന്നു വച്ചതു നന്നായി.

നന്നായി എഴുതിയിരിക്കുന്നു. സ്വാഗതമിനി പ്രത്യേകം പറയണ്ടല്ലോ.

 
At 3:47 PM, Blogger സൊലീറ്റയുടെ മമ്മി said...

നല്ല കുട്ടി. ഭാര്യക്കെന്തിങ്കിലും സമ്മാനം കൊടുക്കുന്നത് നല്ല കാര്യം തന്നെ.

ഇവിടൊരാള്‍ ഇന്നലെ വൈകിട്ട് വീട്ടില്‍ വന്നത് മുതല്‍ ‘ഫാദേഴ്സ് ഡേയ്ക്ക് എനിക്കെന്താ സമ്മാനം തര്കാ‘ന്ന് ചോദിച്ച് പുറകേ കൂടിയിരിക്കുകാ. മോള്‍ടെ കെയറോഫില്‍ ഞാന്‍ എന്തെങ്കിലും കൊടുക്കണമത്രേ.

ബര്‍ത്ത്ഡേയ്ക്കും ആനിവേഴ്സറിക്കുമൊക്കെ ഞാന്‍ ഒരുളുപ്പുമില്ലാതെ, തന്ന സമ്മാനമൊക്കെ വാങ്ങിക്കൂട്ടിയത് കൊണ്ട് തരില്ലെന്ന് പറയാനും വയ്യ. എന്താ ചെയ്യുകാ എന്റീശ്വരാ....

 
At 4:22 PM, Blogger സന്തോഷ് said...

ചുള്ളാ, എല്ലാ ബര്‍ത്ഡേയ്ക്കും ആവര്‍ത്തിക്കാന്‍ പറ്റാത്ത ദുശ്ശീലങ്ങള്‍ക്കൊക്കെ ഇറങ്ങിത്തിരിക്കണോ?

സ്വാഗതം!!

 
At 7:27 PM, Blogger സ്നേഹിതന്‍ said...

കണിച്ചായീസിലും സുരഭിയിലും സിനിമ കണ്ടിട്ടുണ്ട്. സുരഭിയില്‍ കണ്ട ഇരുവരാണ് ചാലക്കുടിയില്‍ വച്ചു കണ്ട ലാസ്റ്റ് മൂവി.
തുടര്‍ന്നെഴുതൂ ചാലക്കുടിക്കാരാ...
ചുള്ളന് സ്വാഗതം പ്രത്യേകം പറയണൊ? :) :)

 
At 10:23 PM, Blogger കുറുമാന്‍ said...

ചാലക്കുടിക്കാരന്‍ ചുച്ചുള്ളന് സ്വാഗതം

 
At 8:57 AM, Blogger Chalakudy ചുള്ളന്‍ said...

This comment has been removed by a blog administrator.

 
At 9:01 AM, Blogger Chalakudy ചുള്ളന്‍ said...

സ്വാഗതമോതിയ എല്ലാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി..

കുട്ട്യേടത്തി,
വടക്കുനോക്കിയന്ത്രം വായിച്ചു..ഇത്രെം നന്നായി എഴുതുന്ന നിങ്ങള്ളൊക്കെ ഞാന്‍ നന്നായി എഴുതിയിരിക്കുന്നു എന്നു പറയുന്ന കേള്‍ക്കുമ്പൊ സന്തോഷം ഉണ്ട്‌.

കേരളചികഗൊ,
വാങ്ങി കൊട്‌ കെട്ട്യോനൊരുഗ്രന്‍ സമ്മാനം.. നിങ്ങള്‍ ഒരുമിച്ചായതുകൊണ്ടു എന്റെ പൊലെ ഉള്ള റിസ്ക്‌ ഒന്നും എടുക്കണ്ട..
ഞാന്‍ MSN മെസ്സെഞ്ചര്‍ ഇല്‍ കൂടി ആണ്‌ പാടാംനു വച്ചിരുന്നെ.. സ്വപ്നക്കു (എന്റെ ഭാര്യ) അതു "disconnected ആയീന്നൊ" അല്ലെങ്കില്‍ "ഹലോ കേള്‍ക്കുന്നില്ലാ കേള്‍ക്കുന്നില്ലാ, ഹെല്ലോ..." (റാാ‍ജിറാവ്‌ സ്പീക്കിംഗ്‌ ലെ മുകേഷ്‌ നമ്പര്‍) നൊ പറഞ്ഞു രക്ഷപ്പെടാന്‍ ചാന്‍സ്‌ ഉണ്ട്‌.. നിങ്ങടെ കേസ്‌ ഇല്‍ അതില്ലല്ലൊ..:)

സ്നേഹിതാ..
വീട്‌ എവിടെയാ ചാലക്കുടില്‍?

കുറുമാനെ.. ഈ ഫോട്ടോ യില്‍ ഉള്ളതു തന്നെ ആണ്ണോ മാന്‍??

സസ്നേഹം ചുള്ളന്‍..

 
At 2:20 PM, Anonymous Anonymous said...

ചാലക്കുടി ചെട്ടാ
എന്നാലും ആ പാട്ടു ഭാര്യേനെ കേപ്പിക്കയിരുന്നു കേട്ടൊ.. ഇത്രേം കഷ്ടപ്പെട്ടതല്ലേ? ചേട്ടന്റെ പാട്ടിനെ കുറിച്ചു ഓര്‍ത്തു ചിരിച്ചു ചിരിച്ചു ഒരു അഞ്ചു വയസ്സു കൂടിയേനെ..അതല്ലെ പിറന്നാളിനു നമ്മള്‍ ആശംസിക്കുന്നതും.. :-)

 
At 10:37 PM, Blogger bodhappayi said...

മേലൂര്‍ ആസ്ഥാനമാക്കി പ്രവത്തിച്ചിരുന്ന ഒരു ചാലക്കുടിക്കാരനാണു ചുള്ളാ ഞാനും. സ്വാഗതക്കമ്മിറ്റിയില്‍ നിന്നുകൊണ്ടു എന്റെ വഹ ഒരു കൂപ്പുകൈ... :)

സാന്റ മോണിക്ക കടാപ്പുറത്തുകൂടെ ആ പാട്ടുപാടി പതം വരുത്തി അടുത്ത പിറന്നാളിനു ഭാര്യാമണിക്കു ഗിഫ്റ്റു ചെയ്യൂ മാഷെ, ഇങ്ങനെ പിന്തിരിഞ്ഞോടാന്‍ പാടുണ്ടോ നമ്മള്‍ ചാലക്കുടിക്കാര്‍... :)

 
At 10:50 PM, Blogger വിശാല മനസ്കന്‍ said...

മേലൂരുള്ള കുട്ടപ്പായി,

മേലൂരുള്ള ഒരു ചുള്ളനെ ഞാന്‍ പണ്ട് വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ വച്ച് പരിചയപ്പെട്ടു. ആള് കുറച്ച് അലമ്പാണെന്നാ കേട്ടത്. പക്ഷെ.. നല്ല കമ്പനിയായിരുന്നു. പേര്‍ മറന്നു. അവന്റെ അച്ഛന് കൊരട്ടി പ്രസില്‍ ജോലിയുണ്ടായിരുന്നു.

കുന്നപ്പിള്ളിയിലെ, കോച്ചേരി ടീമിലെ, ബാജിയെ അറിയുമോ? സിനിമാക്കാരന്‍ ലോഹിതദാസിന്റെ വകയില്‍ അളിയനായിട്ട് വരും. നമ്മടെ ചെക്കനാ..!

 
At 10:56 PM, Blogger വിശാല മനസ്കന്‍ said...

കുട്ടപ്പായി, മറുപടി മെയിലായാലും മതി. എന്റെ മെയില്‍ ഐഡി.

എന്റമ്മേ.... @ ജിമെയില്‍. കോം.
(entamme at gmail.com)

 
At 11:37 PM, Blogger bodhappayi said...

yഅതു ഞാനായിരുന്നെങ്കില്‍... :(

 
At 12:33 AM, Blogger മഴനൂലുകള്‍ .:|:. Mazhanoolukal said...

ചാലക്കുടിച്ചുള്ളനു സ്വാഗതം, വൈകിയാണെങ്കിലും :)

കൊരട്ടി, പൊങ്ങം ഭാഗങ്ങളില്‍ കുറച്ചുകാലമുണ്ടായിരുന്നു ഞാന്‍. ചാലക്കുടിയും സുപരിചിതം.

മണിച്ചെപ്പുതുറന്ന്‌ മുത്തുകളോരോന്നായ്‌ പുറത്തെടുക്കുന്നതും കാത്ത്‌...

 
At 12:38 AM, Blogger അജിത്‌ | Ajith said...

അവസാനം 'ചാലക്കുടി ചന്തക്ക്‌ പോകുന്‍പോ..'
തന്നെ പാടിയൊ ചുള്ളാ...

 

Post a Comment

Links to this post:

Create a Link

<< Home