ഈ നിക്ക് (Nick) നെ പരിചയമുണ്ടൊ?

ആ ഫോട്ടോയിലുള്ള പാവപ്പെട്ട കുടുംബത്തിന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും പങ്കുചേരാനും അവരെ ആശ്വസിപ്പിക്കാനും അവരോടു ചേര്‍ന്നുനില്ക്കുന്ന ഒരു വെളുത്ത സുന്ദരന്‍ പയ്യനെ കണ്ടൊ? അതാണ് നിക്ക് വുജിസിക് (Nick Vujicic)
ഓസ്ട്രേലിയക്കാരന്‍
പ്രായം 24
വിദ്യാഭ്യാസം - കോമേഴ്സ് ഡിഗ്രീ(ഫിനാന്‍ഷ്യല്‍ പ്പ്ലാനിംഗ് ആന്‍ഡ് എക്കൌണ്ടിംഗ്)
ഇനി നിക്കിന്റെ ഫുള്‍ ഫോട്ടോ കാണൂ..


ഓസ്ട്രേലിയായില്‍ മെല്‍ബണില്‍ 1982 ല്‍ ഒരു ഇടത്തരം കുടുംബത്തില്‍ കയ്യുകളും കാലുകളും ഇല്ലാതെ പിറന്നത് മുതല്‍ ഇന്ന് വരെ എല്ലാ കഷ്ടപ്പാടുകളെയും പ്രതിസന്ധികളേയും പൊരുതി തോല്‍പിച്ചു നിക്ക് മുന്നേറുകയാണ്. ആനേകായിരം യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫെഷണലുകള്‍ക്കുമെല്ലാം ഇന്നിന്റെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തരാക്കുന്ന Motivational ക്ലാസുകള്‍ നടത്തിയും സമൂഹത്തില്‍ വേദനിക്കുന്നവര്‍ക്കൊക്കെ ആശ്വാസമേകിയും ഈ ചെറിയ മനുഷ്യന്‍ ലോകം നിറയുന്നു..




Note: നമ്മളില്‍ ആര്‍ക്കങ്കിലും, ജീവിതത്തിലെ കൊച്ചുകൊച്ചു പ്രശ്നങ്ങള്‍ നേരിടാനുള്ള മനോധൈര്യം പകരാനോ കുഞ്ഞുകുഞ്ഞു സങ്കടങ്ങളില്‍ ആശ്വാസമേകാനോ ഈ ബ്ലോഗ് ഉപകാരപ്പെട്ടാല്ലോ എന്ന ചിന്തയാണ് ഒരു സുഹൃത്തില്‍ നിന്നറിഞ്ഞ ഈ സംഭവം ഇവിടെ എഴുതാന്‍ പ്രേരിപ്പിച്ചത്. വീണ്ടും വായിപ്പിച്ച് ബോറടിപ്പിച്ചെന്നോ വെറുതെ സമയം മെനക്കെടുത്തി എന്നോ കരുതുന്നവര്‍ ഉണ്ടെങ്കില്‍ മുന്‍ കൂര്‍ ക്ഷമാപണം.
13 Comments:
നമ്മളില്‍ ആര്‍ക്കങ്കിലും, ജീവിതത്തിലെ കൊച്ചുകൊച്ചു പ്രശ്നങ്ങള്‍ നേരിടാനുള്ള മനോധൈര്യം പകരാനോ കുഞ്ഞുകുഞ്ഞു സങ്കടങ്ങളില്‍ ആശ്വാസമേകാനോ ഈ ബ്ലോഗ് ഉപകാരപ്പെട്ടാല്ലോ എന്ന ചിന്തയാണ് ഒരു സുഹൃത്തില്‍ നിന്നറിഞ്ഞ ഈ സംഭവം ഇവിടെ എഴുതാന്‍ പ്രേരിപ്പിച്ചത്. വീണ്ടും വായിപ്പിച്ച് ബോറടിപ്പിച്ചെന്നോ വെറുതെ സമയം മെനക്കെടുത്തി എന്നോ കരുതുന്നവര്‍ ഉണ്ടെങ്കില്‍ മുന്‍ കൂര്‍ ക്ഷമാപണം.
കൊള്ളാമല്ലോ സംഭവം.
ഇല്ല ചുള്ളാ.. നന്നായി. അവനവന്റെ ബലങ്ങള്‍ അറിയാനെങ്കിലും ഉപകരിക്കും. :(
Really inspiring. ഇതു കുറച്ചു കാലം മുമ്പ് ഒരു mail forward ആയി ലഭിച്ചതോര്‍ക്കുന്നു.
ഇതിനു മുന്‍പ് കണ്ടിട്ടില്ല.കണ്ടത് നന്നായി.കുട്ടികള്‍ക്ക് കാണിച്ച് കൊടുക്കം.
ശെരിയാ ചുള്ളാ.. റിയലി ഇന്‍സ്പയ്യറിങ്ങ് !
നേരത്തെ ഇമെയില്‍ വഴി കണ്ടിട്ടുള്ളതാണെങ്കിലും, മലയാളം വിവരണങ്ങളോടെ വീണ്ടും വായിച്ചു.
വൈകല്യങ്ങളെ പരിഹസിക്കുന്ന സമൂഹമാണു മലയാളിയുടേതു്. നമ്മളുടെ മാദ്യമങ്ങള്‍ പരിശോദിച്ചല്‍ പലപ്പോഴും വിക്കലാംഗരുടെ ദുരവസ്ഥയാണു ജനത്തെ ചിരിപ്പിക്കാനായി വിഷയമാകുന്നതു. അതു സിനിമയായാലും, മിമിക്രായലും ശെരിയാണു.
മലയാളം ദൃശ്യമാധ്യമങ്ങളില്‍ കുരുടരേയും, ബദിരരേയും, മന്ദഭുദ്ധിയുള്ളവരേയും കളിയാക്കലാണു് പ്രധാന വിനോദം. ഇതിനെ കാണുന്ന ജനത്തിന്റെ നിലവാരം, 300 വര്ഷം മുമ്പ് പാശ്ചാത്യരാജ്യങ്ങളില്‍ "Freak Show" കാണാന്‍ പോകുന്ന ജനത്തിന്റെ നിലവാരം മാത്രമേയുള്ളു.
ഭാരതീയര്‍ക്‍ ഇന്നും ഇവര്‍ കൌതുക വസ്തുക്കള്‍.
ഈ ചെറുപ്പകാരന്റെ വിജയത്തിന്റെ പ്രധാന കാരണം അവന്റെ കഴിവുകള്‍ തന്നെയാണു, പക്ഷെ അവന്റെ സമൂഹത്തിനും അതില്‍ വലിയൊരു പങ്കുണ്ടു്. പാശ്ചാത്യ രാജ്യങ്ങളില്‍ വികലാങ്ങര്‍ക്കു ലഭിക്കുന്ന സൌകര്യങ്ങള്‍ നമുക്കു ഭാരതത്തില്‍ വരണമെങ്കില്‍ ആദ്യം വികലാങ്ങരോടുള്ള ജനത്തിന്റെ മനോഃഭാവം മാറണം. വികലാംഗരും സമൂഹത്തിലെ അംഗങ്ങളാണെന്നു മനസിലാക്കണം.
സൊലീറ്റയുടെ മമ്മി, ബിന്ദു, കല്യാണി, മുസാഫിര്‍, ഇടിവാള്‍
കമന്റ് അയച്ചതിന് നന്ദി..
കൈപ്പള്ളി, അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കുന്നു. നമ്മുടെ നാട്ടില്‍ വൈകല്യങ്ങളുള്ളവര്‍ ജീവിച്ച് തീര്‍ക്കുന്നത് തന്നെ ഒരു നേട്ടമാണ്. എല്ലാം പതുക്കെ മാറും എന്ന് പ്രതീക്ഷിച്ചിക്കാം..
ബിന്ദൂട്ടി പറഞ്ഞത് തന്നെ...ഞാനും പറയട്ടെ..
ഇതു പ്രസിദ്ധീകരിച്ചതിനു നന്ദി, ചുള്ളാ.
lg, വഴിപോക്കന്‍, ഉമേഷ് ചേട്ടാ.. കമന്റെഴുതി പ്രോല്‍സാഹിപ്പിച്ചേന് നന്ദിയുണ്ടുട്ടൊ..
ഈ പോസ്റ്റ് ഇപ്പോഴാണു കണ്ടത്.നന്നായി ഒരുപാട്.
ചങ്ങായി,
ഇങ്ങനെ കുറച്ചു പോസ്റ്റുകള്‍ ഇടുന്ന താങ്കളെപ്പോലുള്ളവര്‍ നീണാള്‍ വാഴ്ഹെ !
എന്ന്, സ്വന്തം
യഥാര്‍ഥ ചാലക്കുടിച്ചുള്ളന്‍
കേരളഹഹഹ
Post a Comment
<< Home